SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

ബുക്ക് കോർണർ ഉദ്ഘാടനം

rajeev-p

ആലുവ: കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാലയിൽ എഴുത്തുകാരായ ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവരുടെ പേരിൽ സ്ഥാപിച്ച ബുക്ക് കോർണർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.കെ.ഷാജഹാൻ അദ്ധ്യക്ഷനായി. സുഭാഷ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ മുല്ലേപ്പിള്ളി, ആർ.സുബ്രഹ്മണ്യപിള്ള, എ.അനിൽകുമാർ, സുരേഷ് മുട്ടത്തിൽ, ജയൻ മാലിൽ, ഡോ.സുന്ദരം വേലായുധൻ, കെ.ശശികുമാർ, ഗോപാലകൃഷ്ണ പിള്ള, പ്രൊഫ. ഇ.എസ്. സതീശൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായുള്ള എ.ആർ, വി.ആർ സംവിധാനവും പുസ്തക വിതരണവും മന്ത്രി നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, LIABRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL