SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ബി.എൽ.ഒമാരുമായി കളക്ടർ സംവദിച്ചു

blo
ബി.എൽ.ഒ

കൊച്ചി: ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക ബൂത്ത് ലെവൽ ഓഫീസർമാരുമായി (ബി.എൽ.ഒ) സംവദിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടർമാരുമായി ഏറ്റവുമധികം അടുത്തിടപഴകാൻ സാധിച്ചവരാണ് ബി.എൽ.ഒമാർ. പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്ക് കൊണ്ടുവരുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. അതിന് ബി.എൽ.ഒമാരുടെ സഹകരണം ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു. എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലെ 762 ബി.എൽ.ഒമാരുമായാണ് ജി. പ്രിയങ്ക സംവദിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന യോഗത്തിൽ അതത് നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BLO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL