SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പ്രചാരണം ശക്തമാക്കി ദീപക് ജോയ്

1
ദീപക് ജോയ് മരടിൽ പര്യടനം നടത്തുന്നു

പള്ളുരുത്തി: തൃപ്പൂണിത്തുറ യു.ഡി.എഫ് സ്‌ഥാനാർത്ഥി ദീപക് ജോയിയുടെ പര്യടനം ഇന്നലെ മരട് തോമസ്‌പുരം ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ചു. ഗുരുമന്ദിരം, തുരുത്തി ക്ഷേത്രം, പയനിയർ ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചയോടെ പരീത് ജംഗ്‌ഷനിൽ സമാപിച്ചു. വൈകിട്ട് ടി.വി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം എട്ടോളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മരട് കൊട്ടാരം ജംഗ്ഷനിൽ സമാപിച്ചു. മരട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എം. അഷ്‌റഫ്, ജനറൽ കൺവീനർ ആന്റണി ആശാൻപറമ്പിൽ, കോഓർഡിനേറ്റർ ജിൻസൺ പീറ്റർ എന്നിവർ നേതൃത്വം നൽകി. പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ അന്നദാന ചടങ്ങിലും ദീപക് ജോയ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL