SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ബാറ്റ വർദ്ധിപ്പിക്കണം: ബി.എം.എസ്

bms

കൊച്ചി: വല്ലാർപാടത്തെ കണ്ടെയ്‌നർ, ട്രെയ്‌ലർ ഡ്രൈവർമാരുടെ ബാറ്റ വർദ്ധിപ്പിക്കണമെന്ന് ജില്ലാ ട്രെയ്ലർ, ഹെവി വെഹിക്കിൾ മസ്ദൂർ സംഘം (ബി.എം.എസ്) സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ഡി. നിതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എസ് വിഷ്ണു അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റായി കെ.എസ് ആഷൽ രാജിനേയും ജനറൽ സെക്രട്ടറിയായി പി.വി. റെജിയേയും ട്രഷററായി എസ്.ടി വിഷ്ണുവിനെയും തിരഞ്ഞെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.എസ്. വിഷ്ണു, പി.വി. റെജി, സജിത്ത് ബോൾഗാട്ടി, എൽ. ഗോപാലകൃഷ്ണ കമ്മത്ത്, കെ.എസ്. ആഷൽരാജ്, പി.വി ഷാജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL