SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.30 AM IST

ഡി.വൈ.എഫ്.ഐ നേതാവിനെ ലഹരിസംഘം അക്രമിച്ചു

shiyas-hospital
അക്രമണിത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷിയാസ്

പറവൂർ: ലഹരിക്കെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകര വെസ്റ്റ് വില്ലേജ് പ്രസിഡന്റ് ഷിയാസിനെ (39) ലഹരി മാഫിയസംഘം അക്രമിച്ച് പരിക്കേൽപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ചിറ്റാറ്റുകര കവലയിലായിരുന്നു അക്രമണം. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിയാസിന്റെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്.

കാപ്പ കേസിൽ അടുത്തിടെ പുറത്തിറങ്ങിയ ബെന്റോയുടെ നേതൃത്വത്തിൽ ആറംഗസംഘമാണ് ഷിയാസിനെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഷിയാസിന്റെ സുഹൃത്തിനെ ബെന്റോയുടെ സംഘം മർദ്ദിച്ചിരുന്നു. ഇത് തീർക്കാനാണെന്ന് പറഞ്ഞെത്തിയ ബെന്റോയും കൂട്ടരും ഷിയാസിനെ മാരകായുധങ്ങളുമായി അക്രമിക്കുയായിരുന്നു. തടയാൻ ശ്രമിച്ചവർക്കും പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകരയിൽ പ്രതിഷേധ പ്രകടനം നടത്തി. ലഹരി സംഘങ്ങളേയും ക്രിമിനലുകളേയും അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL