SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.11 AM IST

പടക്കംപൊട്ടിച്ചതിൽ തർക്കം: വീട് കയറി അക്രമണം, ഓട്ടോറിക്ഷ തകർത്തു

auto-thakarthu
കൈതാരം നെല്ലിപ്പിള്ളി അഭിഷേകിന്റെ വീട്ടുമുറ്റത്തിട്ടിരുന്ന ഓട്ടോറിക്ഷ തല്ലിത്തകർത്ത നിലയിൽ

പറവൂർ: വിഷുദിനത്തിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൈതാരം നെല്ലിപ്പിള്ളി അഭിഷേകിന്റെ വീട് കയറി ആക്രമിച്ചു. വീട്ടുമുറ്റത്തിട്ടിരുന്ന ഓട്ടോറിക്ഷ തല്ലിത്തകർത്തു. വൈകിട്ട് ഏഴരയോടെ റോഡിൽ പടക്കം പൊട്ടിച്ചവരും ഇതുവഴി ബൈക്കിൽ വന്ന ഏഴിക്കര സ്വദേശികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. സമീപത്ത് കട നടത്തുന്ന അഭിഷേകിന്റെ പിതാവ് സുരേഷും അഭിഷേകും ചേർന്ന് രണ്ട് കൂട്ടരെയും അനുനയിപ്പിച്ച് പറഞ്ഞുവിട്ടു. രാത്രി 11 മണിയോടെ ഏഴിക്കരയിലുള്ള യുവാക്കൾ അഭിഷേകിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഭയന്ന് വീട്ടുകാർ പുറത്തിറങ്ങിയില്ല. മുറ്റത്ത് കിടന്ന ഓട്ടോറിക്ഷ തകർത്ത് അക്രമികൾ തിരിച്ച്പോയി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സി.സി ടിവി പരിശോധിച്ചുവരികയാണെന്നും പറവൂർ പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL