
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രൊഫ. ഡോ. എം.വി പൈലി സ്മാരകപ്രഭാഷണവും വിദ്യാഭ്യാസരംഗത്തെ ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺവെന്റ് സ്ഥാപക തലവൻ പ്രൊഫ. ഉമ്മൻ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. ജെ. ലത മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ വൈസ് പ്രസിഡന്റ് ദിലീപ് നാരായണൻ അദ്ധ്യക്ഷനായി. ചെയർമാൻ ബി. ബാലഗോപാൽ സ്വാഗതവും സെക്രട്ടറി കെ. അനിൽ വർമ്മ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |