
കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതി കലോത്സവം 24, 25 തിയതികളിൽ വൈകിട്ട് 6.30ന് ഫൈൻ ആർട്സ് ഹാളിൽ നടക്കും. 24ന് ആറുപേർ ചേർന്നവതരിപ്പിക്കുന്ന മോഹിനിയാട്ട, ഭരതനാട്യ നൃത്താവിഷ്‌ക്കാരം. ലക്ഷ്മി ബ്രിജേഷ് മോഹിനിയാട്ടവും ഡോ. രാധിക അരവിന്ദ്, റൂബി സിംഗ്, വൈഷ്ണവി ബ്രിജേഷ്, അംബിക, ശ്രദ്ധ എന്നിവർ ഭരതനാട്യവും അവതരിപ്പിക്കും. 25ന് ശ്രീവത്സൻ ജെ.മേനോന്റെ കർണാടക സംഗീതക്കച്ചേരി. വയലിനിൽ ഇടപ്പള്ളി അജിത് കുമാറും മൃദംഗത്തിൽ നഞ്ചിൽ അരുളും ഘടത്തിൽ വാഴപ്പള്ളി കൃഷ്ണകുമാറും അകമ്പടിയേകും. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |