SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

പന്തംകൊളുത്തി പ്രകടനം

പള്ളുരുത്തി: പാചക വാതക വില വർദ്ധനവിനെതിരെ ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ കൊച്ചി മേഖലയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പള്ളുരുത്തി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ജില്ലാ ജനറൽ സെക്രട്ടറിയും കൊച്ചി മേഖലാ പ്രസിഡന്റുമായ ഫ്രഡി അൽമേഡ ഉദ്ഘാടനം ചെയ്തു. ഈ മേഖലയെ തകർച്ചയുടെ വക്കിൽ നിന്നും രക്ഷിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ഫ്രഡി അൽമേഡ ആവശ്യപ്പെട്ടു. സമാപന സമ്മേളനം കേരള വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി കെ.പി ജയിൻ ഉദ്ഘാടനം ചെയ്തു.പി.എൻ ഷാജി, ജബ്ബാർ, സെഫിൻ ജോർജ്, സാദിഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL