കൊച്ചി: കത്തോലിക്കാ മെത്രാൻ സമിതി മീഡിയ കമ്മിഷൻ സംഘടിപ്പിക്കുന്ന പഞ്ചദിന നാടക ശില്പശാല ഇന്ന് മുതൽ 22 വരെ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. ഇന്ന് രാവിലെ 10ന് പ്രൊഫ. ചന്ദ്രദാസൻ നാടക ശില്പശാല ഉദ്ഘാടനം ചെയ്യും. പി.ഒ.സി. ഡയറക്ടർ ഫാ. തോമസ് തറയിൽ അദ്ധ്യക്ഷത വഹിക്കും. മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ. ഷാജി ജോർജ്, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. 10 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കാണ് ശില്പശാലയിൽ അവസരം. നാടക പരിശീലനം, വ്യക്തിവികസനം എന്നിവ ലക്ഷ്യമിട്ടാണ് ശില്പശാല ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |