SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.12 AM IST

ഇനി പഠിപ്പിക്കും; റോബോ‌ട്ട് ടീച്ചർ

irise
റോബോട്ട് അദ്ധ്യാപിക ഐറിസ്

അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നിർമ്മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ട് അദ്ധ്യാപിക ഐറിസിനെ അവതരിപ്പിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് ഉടനടി മറുപടി നൽകുന്ന ഐറിസിന്റെ സേവനം ഇനിമുതൽ സ്കൂളിൽ ലഭ്യമാകും. ആശയവിനിമയശേഷി വർദ്ധിപ്പിക്കാനും പഠനം സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള റോബോട്ടിനെ സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള മേക്കേഴ്സ് ലാബാണ് വികസിപ്പിച്ചത്.

ഒഴിവുസമയങ്ങളിലും അദ്ധ്യാപകരുടെ അഭാവത്തിലും ഐറിസ് ക്ലാസുകളിലെത്തും. വ്യക്തിഗത പഠനപദ്ധതികൾ തയ്യാറാക്കുക, അസൈൻമെന്റുകൾ ഗ്രേഡ് ചെയ്യുക, വിദ്യാർത്ഥികൾക്ക് തത്സമയ ഫീഡ്ബാക്ക് നൽകുക എന്നിവയിൽ ഐറിസ് സഹായിക്കും. മനുഷ്യ അദ്ധ്യാപകരും ഐറിസും ചേരുന്നതോടെ പഠനനിലവാരം മെച്ചപ്പെടുമെന്നും വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
4.5 ലക്ഷം രൂപയാണ് ഐറിസിന്റെ നിർമ്മാണച്ചെലവെന്ന് പ്രിൻസിപ്പൽ ഫാ. ജെയ്സൺ പരപ്പിള്ളി പറഞ്ഞു. ഇന്നലെ മാനേജർ ഫാ. ഐസക് തറയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിലാണ് റോബോട്ട് അദ്ധ്യാപികയെ അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL