
കൊച്ചി: വൈറ്റില, തമ്മനം സീനിയർ സിറ്റിസൺ ഫോറവും സഹൃദയയും സംയുക്തമായി വാസൻ ഐ കെയർ, മാകെയർ കലൂർ, സഹൃദയ നൈവേദ്യ ആയുർവേദ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. രോഗാരംഭത്തിൽ തന്നെ വൈദ്യസഹായം തേടാനും സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണമെന്ന് മേയർ പറഞ്ഞു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ അദ്ധ്യക്ഷനായി. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജി. രാധാകൃഷ്ണൻ നായർ, ടി.എൻ. സുബ്രഹ്മണ്യം, സി.ഡി. ബാബു, കെ.എസ്. വേണുകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |