SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.49 AM IST

പാലം നിർമ്മാണത്തിന് പുരസ്കാരം

peru
പ്രൊജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരള പ്രസിഡന്റ് അഖില ഗൗരീശങ്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അവാർഡുകൾ സമ്മാനിക്കുന്നു

കൊച്ചി: പെരുമ്പളം പാലത്തിന് പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ഘടകത്തിന്റെ പ്രോജക്ട് ഒഫ് ദ ഇയർ പുരസ്‌കാരം. പെരുമ്പളം പാലം നിർമ്മിച്ച ഊരാളുങ്കൽ സൊസൈറ്റി ‘സോഷ്യൽ പ്രോജക്റ്റ് ഒഫ് ദ ഇയർ’ അവാർഡും കരസ്ഥമാക്കി. നിർമ്മാണമേഖലയിലെ ഹരിത അടിസ്ഥാനസൗകര്യ പദ്ധതി വിഭാഗത്തിൽ ചെല്ലാനത്ത് ടെട്രാപോഡ് ഉപയോഗിച്ചു നടത്തിയ തീരസംരക്ഷണ പദ്ധതിയും വൻകിടപദ്ധതികൾക്ക് ഭാരത്‌മാല പദ്ധതിയിൽ ദേശീയപാത 17ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയും രണ്ടാം സ്ഥാനങ്ങളും നേടി. പെരുമ്പളം പദ്ധതിക്കുള്ള അവാർഡ് ആദർശ് മാത്തനും ജസ്ലാൽ പി.ആറിനു വേണ്ടി സായൂജ് രവീന്ദ്രനും പി. ചിപ്പിയും ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PERUMBALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL