
കോതമംഗലം: 32 അടിയുള്ള മെസിക്ക് മറുപടിയായി 75 അടിയുള്ള റൊണാൾഡോ. വാരപ്പെട്ടി ഇഞ്ചൂർ അമ്പലംപടിയിൽ മെസിയുടെ 32 അടി ഉയരമുളള കട്ടൗട്ട് ഒരാഴ്ച മുമ്പ് സ്ഥാപിച്ചിരുന്നു. 75 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് റൊണാൾഡോ ആരാധകർ തിരിച്ചടിച്ചിരിക്കുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി ആണ് റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തിയത്. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കട്ടൗട്ട് ഒരുക്കിയത്. ഏതെങ്കിലും ഒരു താരത്തിന്റേതായി കേരളത്തിൽ സ്ഥാപിക്കപ്പെട്ടതിൽ ഏറ്റവും വലിയ കട്ടൗട്ട് ആണ് ഇതെന്നാണ് ആരാധകരുടെ അവകാശവാദം. റോഡിന്റെ ഇരുവശങ്ങളിലുമായി നിലകൊള്ളുന്ന കട്ടൗട്ടുകൾ പൊതുജനങ്ങളെ ആകർഷിക്കുന്നുണ്ട്. കട്ടൗട്ട് കാണാനും ആളുകൾ എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |