SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.29 AM IST

ജ്യോതിസ് ഐ കെയർ സൊസൈറ്റി വാർഷികം

s
ജ്യോതിസ് ഐ കെയർ സൊസൈറ്റി ഒന്നാംവാർഷിക സമ്മേളനം തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നേത്രദാനം, രക്തദാനം, ദിവ്യാംഗ സേവനങ്ങൾ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ജ്യോതിസ് ഐ കെയർ സൊസൈറ്റി ഒന്നാംവാർഷിക സമ്മേളനം മുനിസിപ്പൽ ചെയർമാൻ അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം ചെയ്തു. ബി.പി.സി.എൽ കൊച്ചി റിഫൈനറി സീനിയർ മാനേജർ വിനോദ് ടി. മാത്യു മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ദിവ്യാംഗ കുട്ടികളെ ആദരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനഫലമായി കോർണിയ ദാനത്തിലൂടെ നൂറിലധികംപേർക്ക് കാഴ്ചശക്തി ലഭ്യമാക്കാനും നിരവധിപേർക്ക് സൗജന്യ തിമിരശസ്ത്രക്രിയ നടത്താനും കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. 25ഓളം പേർക്ക് പ്രതിമാസം ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ 20 മെഡിക്കൽ ക്യാമ്പുകളും 50 നേത്രദാന ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ദിവ്യാംഗ പുനരധിവാസ-തൊഴിൽ കേന്ദ്രപദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടത്തി. ഡോ. വൈഷ്ണവി ഷെട്ടി, മോളി കോശി, ജഗദീഷ്‌കുമാർ എസ്, ജെസി റോയ്, പി.കെ. പൗലോസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JYOTHIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL