
ആമ്പല്ലൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആമ്പല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ യോഗ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. മാക്സ് വെൽ സയന്റിഫിക് അക്കാഡമി പ്രിൻസിപ്പൽ ആർ. ജയചന്ദ്രൻ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. വായനശാല പ്രസിഡന്റ് ജീവൽശ്രീ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹരിദാസ്, സെക്രട്ടറി ശശിധരൻ തടത്തിൽ, കൗൺസിൽ അംഗം സി.ആർ. രാധാകൃഷ്ണൻ, നിഷ, ശ്രീലക്ഷ്മി, നളിനി, വത്സ നങ്ങേത്ത്, എ.വി. കരുണാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |