
കൊച്ചി: ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് പുല്ലേപ്പടി ദാറുൽ സ്കൂളിന്റെ നേതൃത്വത്തിൽ 'കളിയാണ് ലഹരി ലഹരിയല്ല ജീവിതം' എന്ന ആശയം മുൻനിറുത്തി ഒളിമ്പിക് റൺ സംഘടിപ്പിച്ചു. ഇന്ത്യൻ വോളിബാൾ കോച്ച് ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ലാജിദ് എസ്, ആൽഫിൻ പോൾ കോനാട്ട്, എച്ച്.എം. സാജിത ബീവി, പി.ടി.എ പ്രസിഡന്റ് നിഷാഫ് മുഹമ്മദ്,അനസ് എൻ.എ, നിസാം കെ.ബി, അലി കെ.എ, അജീഷ് ജീവൻ, ഷറഫുദ്ദീൻ കെ.എം, സമീർ പി.എ, ഫാരിഷ എം. എം, ഫർഹീൻ ഹസൻ, റിബിൻ കെ.എ. തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |