കിഴക്കമ്പലം: വിലങ്ങ് കോളനിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന ഡെൽബർട്ട് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് കോപ്പർ കേബിളുകൾ മോഷണം പോയതായി പരാതി. 22ന് പുലർച്ചെ 1.15 മുതൽ 2.33 വരെയുള്ള സമയത്തിനിടെയാണ് സംഭവം. സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ വിവിധ വലിപ്പങ്ങളിലുള്ള വെൽഡിംഗ് മെഷീൻ ഹോൾഡർ കേബിളുകളും മറ്റ് കോപ്പർ കേബിളുകളും ഉൾപ്പെടെ ഏകദേശം 80,000 രൂപ വിലമതിക്കുന്ന സാമഗ്രികൾ മോഷ്ടിച്ചുകൊണ്ടുപോയതായാണ് പരാതി. സ്ഥാപനത്തിന്റെ മാനേജരായ റോജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |