
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കേൾവി പരിമിതരായ 44 പേർക്ക് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ശ്രവണസഹായി സൗജന്യമായി വിതരണം ചെയ്തു. കാരുണ്യ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.ടി കമ്പനി സാരംഗ ജിയോ സോഫ്റ്റ്വെയർ ആൻഡ് എൻജിനീയറിംഗ് സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ ചെയ്തത്. സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു വിതരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, തൃക്കാക്കര മുൻസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, എം.എസ്. അനിൽകുമാർ, പി.എസ്. സുജിത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |