
കൊച്ചി: ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) മേയിൽ നടത്തിയ സി.എ പരീക്ഷയിൽ 600ൽ 530 മാർക്കോടെ കൊച്ചി സ്വദേശി അഭിനവ് സതീഷ് ദേശീയതലത്തിൽ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്ര, താനെ സ്വദേശി ഷാർദൂൽ ശേഖർ വിചാരെക്കാണ് ഒന്നാം റാങ്ക്. മുംബയ് സ്വദേശി തീർഥ് ജെയിൻ മൂന്നാം റാങ്കും നേടി. 91,237 പേർ എഴുതിയ ഒന്നാം ഗ്രൂപ്പിൽ 9,350 പേരാണ് വിജയിച്ചത്. 64,381 കുട്ടികൾ എഴുതിയ രണ്ടാം ഗ്രൂപ്പിൽ 10,372 ഉം, രണ്ടു ഗ്രൂപ്പും ഒന്നിച്ചെഴുതിയ 33,304ൽ 2,820 പേരും വിജയിച്ചതായി ഐ.സി.എ.ഐ പ്രസിഡന്റ് പ്രസന്നകുമാർ ഡി അറിയിച്ചു. ഫലമറിയാൻ https://caresults.icai.org/ സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |