SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

കരിമണൽ: സമരം തുടരുമെന്ന് ഐക്യവേദി

kari

കൊ​ച്ചി​:​ ​ക​രി​മ​ണ​ൽ​ ​ഖ​ന​ന​ത്തി​ന് ​സ്വ​കാ​ര്യ​മേ​ഖ​ല​യെ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​പ്ര​ക്ഷോ​ഭം​ ​തു​ട​രു​മെ​ന്ന് ​കേ​ര​ള​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ഐ​ക്യ​വേ​ദി​ ​(​ടി.​യു.​സി.​ഐ​)​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ചാ​ൾ​സ് ​ജോ​ർ​ജ് ​അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ൽ​ ​വ്യാ​പ​ക​മാ​യും​ ​മു​ന്ന​ണി​ക്കു​ള്ളി​ലും​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഷേ​ധ​മാ​ണ് ​പി​ന്മാ​റ്റ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​ഒ​റീ​സ​യും​ ​ആ​ന്ധ്ര​പ്ര​ദേ​ശും​ ​ത​മി​ഴ്നാ​ടും​ ​കേ​ര​ള​വും​ ​ധാ​തു​ ​ഇ​ട​നാ​ഴി​യി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല.​ ​കൊ​ല്ല​ത്ത് ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കെ.​എം.​എം.​എ​ല്ലും​ ​ഐ.​ആ​ർ.​ഇ.​യും​ ​സം​സ്ക​രി​ച്ച​ ​ധാ​തു​മ​ണ​ൽ​ ​സം​സ്ക​രി​ച്ച് 25​ ​ശ​ത​മാ​നം​ ​വ​രു​ന്ന​ ​ഒ​ന്നേ​കാ​ൽ​ ​ല​ക്ഷം​ ​മോ​ണോ​സൈ​റ്റ് ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​സ്വ​കാ​ര്യ​സം​രം​ഭ​ക​രെ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​നീ​ക്കം​ ​അ​നു​വ​ദി​ക്കി​ല്ല.
ചെ​റു​കി​ട​ ​തു​റ​മു​ഖ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​ന​യ​വും​ ​കേ​ര​ളം​ ​പു​ന​:​പ​രി​ശോ​ധി​ക്കു​ക​യോ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​ക​യോ​ ​ചെ​യ്യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ്ര​തി​ഷേ​ധം​ ​തു​ട​രു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SANDHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL