SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

കൊച്ചി മെട്രോ രണ്ടാംഘട്ടം: നി​ർ​മ്മാ​ണം​ ​സ​മ​യ​ത്തു തന്നെ തീർ​ക്കു​മെ​ന്ന് ​മു​ഖ്യമന്ത്രി

metro

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർമ്മാണ വേളയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഉമാതോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബദൽ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന കെ.എം.ആർ.എല്ലിന്റെ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജലഅതോറിറ്റി, കെ.എസ്.ഇ.ബി, ട്രാഫിക് പൊലീസ്, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളുമായി ജില്ലാ കളക്ടറുടെയും ജനപ്രതിനിധി കളുടെയും സാന്നിധ്യത്തിൽ കൂടിയാലോചനകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുത്തതായും മുഖ്യമന്ത്രി മറുപടി നൽകി.

ഉമ തോമസിന്റെ പരാതികൾ

​പാ​ലാ​രി​വ​ട്ടം​ ​മു​ത​ൽ​ ​കാ​ക്ക​നാ​ട് ​വ​രെ​ ​രൂ​ക്ഷ​മാ​യ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക്
വി​വി​ധ​ ​വ​കു​പ്പു​ക​ളു​മാ​യു​ള്ള​ ​ഏ​കോ​പ​ന​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പി​ഴ​വു​കൾ

വാ​ട്ട​ർ​ ​മെ​ട്രോ​ ​ജെ​ട്ടി​ക​ളാ​യ​ ​ച​ളി​ക്ക​വ​ട്ടം,​ ​ആ​റാ​ട്ട് ​ക​ട​വ്,​ ​തു​തി​യൂ​ർ,​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ബോ​ട്ടു​ ​നി​ർ​ത്തു​ന്നി​ല്ല.

കൊ​ച്ചി​ ​മെ​ട്രോ​യു​ടെ​ ​ചു​മ​ത​ല​യി​ലു​ള്ള​ ​വൈ​റ്റി​ല​ ​ബ​ണ്ട് ​പാ​ലം​ ​നി​ർ​മ്മാ​ണം​ ​മ​ന്ദ​ഗ​തി​യിൽ

മുഖ്യമന്ത്രിയുടെ മറുപടികൾ

ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്രു​ ​സ്റ്റേ​ഡി​യം​ ​മു​ത​ൽ​ ​കാ​ക്ക​നാ​ട് ​വ​ഴി​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​വ​രെ​യു​ള്ള​ ​കൊ​ച്ചി​ ​മെ​ട്രോ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ​മെ​ട്രോ​ ​നി​ർ​മ്മാ​ണ​ ​കോ​റി​ഡോ​റി​ലും​ ​പ്ര​ധാ​ന​ ​ജം​ഗ്ഷ​നു​ക​ളി​ലും​ ​കൂ​ടു​ത​ൽ​ ​ട്രാ​ഫി​ക് ​വാ​ർ​ഡ​ർ​മാ​രെ​ ​വി​ന്യ​സി​ച്ചു.

സെ​ന്റ് ​മാ​ർ​ട്ടി​ൻ​ ​ച​ർ​ച്ച് ​ജം​ഗ്ഷ​ൻ,​ ​കു​ന്നും​പു​റം​ ​ജം​ഗ്ഷ​ൻ,​ ​പ​ട​മു​ഗ​ൾ​ ​ജം​ഗ്ഷ​ൻ,​ ​ഈ​ച്ച​മു​ക്ക് ​ജം​ഗ്ഷ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ബാ​രി​ക്കേ​ഡു​ക​ൾ​ ​പ​ര​മാ​വ​ധി​ ​അ​ക​ത്തേ​ക്ക് ​മാ​റ്റി​ ​റോ​ഡി​ന്റെ​ ​വീ​തി​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​റോ​ഡി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ച്ചു.

പാ​ലാ​രി​വ​ട്ടം​ ​മു​ത​ൽ​ ​കാ​ക്ക​നാ​ട് ​വ​രെ​യു​ള്ള​ ​ഭാ​ഗ​ത്തെ​ ​മൂ​ന്ന് ​സെ​ക്ട​റു​ക​ളാ​യി​ ​തി​രി​ച്ച് ​ട്രാ​ഫി​ക് ​പൊ​ലീ​സി​ന്റെ​ ​ബൈ​ക്ക് ​പെ​ട്രോ​ളിം​ഗും​ ​മൊ​ബൈ​ൽ​ ​പ​ട്രോ​ളിം​ഗും​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​ ​ജം​ഗ്ഷ​നു​ക​ളി​ലും,​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​രി​സ​ര​ങ്ങ​ളി​ലും​ ​കൂ​ടു​ത​ൽ​ ​പൊ​ലീ​സി​നെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

38% മാത്രം
മേയ് മാസക്കണക്ക് പ്രകാരം കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട മെട്രോ നിർമ്മാണം പൂർത്തീകരിച്ചത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ