
ചോറ്റാനിക്കര: സേവാഭാരതി തിരുവാണിയൂർ യൂണിറ്റിന്റെ ആറാം വാർഷികം ജില്ലാ സെക്രട്ടറി ബിജു നാരായണൻ ഉദ്ഘാടനം ചെയ്തു. കക്കാട് വേങ്ങശേരിൽ ശ്രീകുമാർ തന്റെ കിടപ്പാടം സേവാഭാരതിക്ക് കൈമാറി. രേഖകൾ ജില്ലാ സെക്രട്ടറി ബിജു നാരായണൻ ഏറ്റുവാങ്ങി. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ എ.വൈ.ജോസ്, യോഗ പരിശീലക തങ്കമണി ജയശങ്കർ, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ബിന്ദു റെജി, സെക്രട്ടറി വിനയൻ വാത്യത്ത്, ട്രഷറർ അഡ്വ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ചന്ദ്രശേഖരവാര്യർ (പ്രസിഡന്റ്), വിനയൻ വാത്യത്ത് (സെക്രട്ടറി), ബിന്ദു റെജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |