SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

ഐ.എം.എ മദ്ധ്യമേഖല സമ്മിറ്റ് ഇന്ന്

ima
ഐ.എം.എ

മൂവാറ്റുപുഴ: പ്രതിരോധം, സൂക്ഷ്മത, പ്രാഥമിക പരിരക്ഷ എന്നീ സന്ദേശങ്ങളുയർത്തി ഐ.എം.എ മൂവാറ്റുപുഴ ഘടകം സംഘടിപ്പിക്കുന്ന മദ്ധ്യമേഖലാ സമ്മിറ്റ് 'കോൺഫ്ലുവൻസ് 2026" ഇന്ന് മൂവാറ്റുപുഴ വൈ.എം.സി.എ ഹാളിൽ നടക്കും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഒഫ് കോളേജ് ജനറൽ പ്രാക്ടീഷണേഴ്സ് സംസ്ഥാന ചെയർമാൻ ഡോ. സി.വി. പ്രശാന്ത് അദ്ധ്യക്ഷനാകും.
ഐ.എം.എ സെക്രട്ടറി ബിജു നെൽസൺ പങ്കെടുക്കും. നൂറിലേറെ ഡോക്ടർമാർ സമ്മിറ്റിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്‌സൺ ഡോ. ശ്രീകല ശർമ്മ, സെക്രട്ടറി ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഡോ. മുഹമ്മദ് ഹസൻ, ഡോ. അശ്വിൻ സുർജിത്ത് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL