SignIn
Kerala Kaumudi Online
Thursday, 02 July 2026 5.14 AM IST

ബസിൽ നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് ലഭിച്ചു

mal

കോലഞ്ചേരി: കെ.എസ്.ആർ.ടി.സി ബസിൽ നഷ്ടപ്പെട്ട രണ്ടര പവൻ മാല വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കോലഞ്ചേരിയിൽ നിന്ന് പട്ടിമറ്റത്തേക്കുള്ള യാത്രയ്ക്കിടെയാണ് പാങ്കോട് സ്വദേശി കണിച്ചാത്ത് വനജ സുബ്രഹ്മണ്യന്റെ മാല നഷ്ടമായത്. പട്ടിമറ്റത്ത് ഇറങ്ങിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി.

പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ ബസ് അല്ലപ്രയിൽ എത്തിയിരുന്നു. ജീവനക്കാരുമായി ബന്ധപ്പെട്ട് ബസ് നിറുത്തി പരിശോധിച്ചപ്പോൾ സീറ്റിനടിയിൽനിന്ന് ജീവനക്കാർക്ക് മാല ലഭിച്ചു. പട്ടിമറ്റത്ത് എത്തിയപ്പോൾ കൈമാറി. വെങ്ങോല സ്വദേശിയായ ഡ്രൈവർ കെ.എം. ജോബിയും കൂവപ്പടി സ്വദേശിയായ കണ്ടക്ടർ ജിസ്മോൻ വർഗീസുമായിരുന്നു ജീവനക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL