SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

യുവജന സമാജത്തിൽ പുസ്തക ചർച്ച

rosanna

ആലുവ: മുപ്പത്തടം യുവജനസമാജം വായനശാലയിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തക ചർച്ച താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.പി. ജയൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളായ റോസന്ന സെൽബിൻസ്, കെ.എസ്. അഭിഷേക്, നിരഞ്ജന, കെ.ആർ. അശ്വതി, തീർത്ഥ, റിയ നസ്രിൻ, ആദിലക്ഷ്മി, ലിയാപിള്ള, മിന്നു തുടങ്ങിയവർ തങ്ങളുടെ വ്യത്യസ്ത വായനാനുഭവങ്ങൾ പങ്കുവച്ചു. വായനശാല പ്രസിഡന്റ് എസ്.എസ്. മധു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.എസ്. ലിജ, മലയാളം അദ്ധ്യാപിക ശ്രീജ, വായനശാല സെക്രട്ടറി പി.ജി. ഷാജു, ബിന്ദു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LIABRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL