
കാലടി: മഞ്ഞപ്ര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജി സാജു, ബ്ലോക്ക് മെമ്പർ സിജു ഈരാളി, കൃഷിഓഫീസർ ലീമ ആന്റണി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ചിഞ്ചു ജിജോ, സുനിത ലാലു, സുഭാഷ് ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ സെബാസ്റ്റ്യൻ കൊട്ടേക്കാലി, എൽസി സാജു, ലീന ബെന്നി, അഡ്വ.എ.വി.സൈമൺ, ടി.പി.വേണു, സരിത സുനിൽചാലക്ക, രാജീവ് ഏറ്റിക്കര, സീന മാർട്ടിൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അനു ജോർജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാധവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |