SignIn
Kerala Kaumudi Online
Sunday, 05 July 2026 6.20 AM IST

പരാതികളിൽ കെ.എസ്.ഇ.ബി ജാഗ്രത പുലർത്തണം

minister

അവലോകന യോഗത്തിൽ മന്ത്രി

കൊച്ചി: ഉപഭോക്താക്കളുടെ പരാതികളിൽ കെ.എസ്.ഇ.ബി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വൈദ്യതി മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എമാരായ ദീപക് ജോയി, ടി.ജെ.വിനോദ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണിചമ്മണി, ഉമ തോമസ്, സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന നിർദ്ദേശങ്ങൾ

മഴക്കാലത്ത് മരം വീണും പോസ്റ്റുകൾ ഒടിഞ്ഞും ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ ഉടനടി പരിഹരിക്കണം

പകൽസമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തിച്ച് വൈദ്യുതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണം

പുരപ്പുറ സൗരോർജ വൈദ്യുതി ഏറ്റെടുക്കുന്നതിനുള്ള ട്രാൻസ്ഫോർമർ അപര്യാപ്തത പരിഹരിക്കണം.

മൂവാറ്റുപുഴയാറിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് റൂൾകർവ് തീരുമാനിക്കണം

നഗരസഭയിലെ സബ്സ്റ്റേഷനുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണം

കണ്ടെയ്നർ ടെർമിനൽ റോഡിലെ തെരുവ് വിളക്ക് പദ്ധതി അടിയന്തരമായി പൂർത്തിയാക്കണം. സ്ട്രീറ്റ് മെയിൻ ലൈൻ വലിക്കുന്നതിന് എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിലെ നിയമതടസം മാറ്റണം.

ഹൈബി ഈഡൻ എം.പി

റോഡുകളിലും പോസ്റ്റുകളിലും കേബിളുകൾ വലിച്ചുവാരി ഇടുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. കെ.എസ്.ഇ.ബിയാണ് പണം വാങ്ങി പോസ്റ്റുകളിൽ കേബിളിടാൻ അനുവദിക്കുന്നത്. അപകടമുണ്ടാകുമ്പോൾ ബാദ്ധ്യത തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ അർത്ഥമില്ല.

മേയർ വി.കെ. മിനിമോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL