SignIn
Kerala Kaumudi Online
Saturday, 29 August 2026 12.55 AM IST

വികാരി ജനറൽമാർക്ക് മാർപ്പാപ്പയുടെ ബഹുമതി

vara

കൊച്ചി: വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ചാപ്ലിൻ ടു ഹിസ്ഹോളിനസ് ബഹുമതി ലഭിച്ചു. വൈദിക സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാന ചിഹ്നങ്ങൾ നൽകി ആദരിച്ചു. സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ആശംസകൾ അറിയിച്ചു.

എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഇടവകാംഗമാണ് മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ. മരട് മേരി മാഗ്ദലിൻ ഇടവകാംഗമാണ് മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം. അതിരൂപതയുടെ വിവിധ പദവികൾ ഇരുവരും വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VARAPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL