
കൊച്ചി: പി.എസ്.സി ചോദ്യപേപ്പർ ചോർച്ച ആരോപണം ആസൂത്രിതമെന്ന് കോളേജ് ഒഫ് ഫിഷറീസ് പനങ്ങാട് അലുംനി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022ൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലാണ് വർഷങ്ങൾക്ക് ശേഷം ചോദ്യപ്പേപ്പർ ചോർച്ച ആരോപണം ഉയർന്നത്. പരീക്ഷ റദ്ദാക്കാൻ ഫിഷറീസ് വകുപ്പിലെ ചിലർ നേരത്തെ ശ്രമിച്ചിരുന്നു. അത് നടക്കാതെ വന്നതോടെയാണ് ആരോപണം ഉയർത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ബിരുദധാരികളെ അപകീർത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും അപലപനീയമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. നിലവിലെ അംഗങ്ങളായ ശ്യാംലാൽ, അനിൽകുമാർ രാജേന്ദ്രൻ, വിദ്യാർത്ഥികളായ ദീപക് ലാൽ, കിരൺഷിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |