കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയിൽ. മഴയിലുണ്ടായ കുറവാണ് പ്രശ്‌നമായിരിക്കുന്നത്. 143.04 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 13 മീറ്റർ കുറവാണിത്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞവർഷം 53 ശതമാനം വെള്ളമുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 35 ശതമാനം മാത്രമാണ്. വൃഷ്ടിപ്രദേശത്ത് മഴ ഗണ്യമായി കുറഞ്ഞ അവസ്ഥയിലാണ്. റിസർവോയറിലേക്ക് കാര്യമായ നീരൊഴുക്കുമില്ല. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് താഴ്ന്നത്.
75 മെഗാവാട്ടാണ് പദ്ധതിയുടെ ഉത്പാദനശേഷി. ഇപ്പോൾ ഉത്പാദനവും കുറച്ചിട്ടുണ്ട്. വെള്ളം പരമാവധി സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്പാദന നിയന്ത്രണം. മഴയിലെ കുറവുമൂലം സംസ്ഥാനത്താകെ വൈദ്യുതി പ്രതിസന്ധി ഉടലെടുത്തിട്ടുമുണ്ട്. വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കെ.എസ്.ഇ.ബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |