
പിറവം: രാമായണ മാസത്തിലെ നാലമ്പല തീർത്ഥാടനത്തിന് തുടക്കമായി. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള നാലമ്പല ദർശനത്തിന് മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രാങ്കണത്തിൽ മന്ത്രിമാരായ അനൂപ് ജേക്കബും മോൻസ് ജോസഫും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. നാലമ്പല തീർത്ഥാടനത്തിനായി ബഡ്ജറ്റിൽ അനുവദിച്ച പത്ത് കോടി രൂപയിൽ ഒരു ഭാഗം ജില്ലയിലെ പദ്ധതിക്കും ലഭ്യമാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.രാജു അദ്ധ്യക്ഷനായി.
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി കാവുങ്കടയ്ക്കടുത്തുള്ള ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുന്നത്. 28 കിലോമീറ്റർ യാത്ര ചെയ്ത് ഉച്ചപൂജയ്ക്ക് മുൻപായി നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കാം.
തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തും. വിവരങ്ങൾക്ക്: 9301823282, 9605366121.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |