കൊച്ചി: മുഹമ്മദ് റഫിയുടെ 46-ാം ഓർമ്മദിനമായ 31ന് രാത്രി 7ന് ലെറ്റസ് സിംഗ് മ്യൂസിക് ഗ്രൂപ്പ് ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ മുഹമ്മദ് റഫി നൈറ്റ് സംഘടിപ്പിക്കും. നടൻ മധുവിന്റെ മുഹമ്മദ് റഫി ഓർമ്മകൾ പങ്കിടുന്ന വീഡിയോ സന്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗായിക ലതിക, ബേണി, കണ്ണൂർ ഷെരീഫ്, പ്രദീപ് സോമസുന്ദരൻ, രാകേഷ് ബ്രഹ്മാനന്ദൻ, കെ.എ. നിഷാദ്, മൃദുല വാര്യർ, ശ്രുതി ശിവദാസ്, ജ്യോതി മേനോൻ, വൃന്ദാ മേനോൻ, മേരിദാസ് തോപ്പിൽ ആന്റോ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുമെന്ന് സംഘാടകരായ റഫീക് സീലാട്ട്, അബ്ദുൽ ഗഫൂർ ഹുസൈൻ, മനീഷ് പരേഖ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |