SignIn
Kerala Kaumudi Online
Saturday, 25 July 2026 3.32 AM IST

വി.ടി. ജോബിന് 'മാന്യ മിത്രം" പുരസ്‌കാരം

vt-job
വി.ടി. ജോബ്

​കൂത്താട്ടുകുളം: സാമൂഹിക-ജീവകാരുണ്യ രംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ 'മാന്യ മിത്രം" പുരസ്‌കാരത്തിന് പാലക്കുഴ സ്വദേശി വി.ടി. ജോബ് അർഹനായി. ​വിദേശത്തെ വിസാ തട്ടിപ്പുകളിലും യുദ്ധമേഖലകളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും ഫാ. ടോം ഉഴുന്നാലിന്റെ മോചനശ്രമങ്ങളിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു. ജീവകാരുണ്യ രംഗത്തെ ഈ നിസ്വാർത്ഥ ഇടപെടലുകളാണ് വി.ടി. ജോബിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ​നെൽസൺ മണ്ടേല ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഗ്ലോബൽ കെയർ മിഷൻ അവാർഡ് തുടങ്ങി നിരവധി ദേശീയ - അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL