SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.24 AM IST

എടത്തലയിൽനിന്ന് കാണാതായ പെൺകുട്ടി കന്യാകുമാരിയിൽ

missing

ആലുവ: എടത്തലയിലെ സ്വകാര്യ അറബിക് കോളേജിൽനിന്ന് ശനിയാഴ്ച വൈകിട്ട് കാണാതായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പെൺകുട്ടിയെ കന്യാകുമാരിയിൽനിന്ന് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന കരുനാഗപ്പിള്ളി ആലുംകടവ് പ്ളശേരിൽവീട്ടിൽ ഈശ്വർ ബോധേഷിനെയും (19) എടത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ജനുവരിയിലും ഇതേയുവാവിനൊപ്പം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ പഠനം എടത്തലയിലേക്ക് മാറ്റിയത്. ഇവിടെ പഠിക്കാൻ താത്പര്യമില്ലെന്ന് വീട്ടുകാരെ അറിയിച്ചശേഷമാണ് പെൺകുട്ടി ആലുവയിൽനിന്ന് ട്രെയിനിൽ കന്യാകുമാരിയിലേക്ക് പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL