മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിൽ രാജസ്ഥാൻ സ്വദേശി സുമിത് ഓട്ടോയിൽ മറന്നുവച്ച 2.5 ലക്ഷം രൂപയുടെ ലാപ്ടോപ്പും 36,000 രൂപയും പൊലീസ് കണ്ടെത്തി തിരികെ നൽകി. ഇന്നലെ രാവിലെ കരുവേലിപ്പടി രാമേശ്വരം ക്ഷേത്രസമീപത്തുനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് സുമിത് അടക്കമുള്ള രാജസ്ഥാൻ യാത്രാസംഘം യൂബർ ഓട്ടോയിൽ പോകുന്നതിനിടെയാണ് ഇവ മറന്നുവച്ചത്.
വിവരം പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ ഡ്രൈവർ ഉദയകുമാറിനെ കണ്ടെത്തുകയായിരുന്നു. ഫോർട്ടുകൊച്ചി സി.ഐ കെ.സി. രതീഷ്, എസ്.ഐ അഞ്ജന, സി.പി.ഒമാരായ പ്രജേഷ്, സബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നഷ്ടപ്പെട്ടവ തിരികെ ലഭിച്ചതിൽ രാജസ്ഥാൻ യാത്രാസംഘം ഫോർട്ട്കൊച്ചി പൊലീസിന് നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |