SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

സി.എഫ്.കെ ജില്ലാ സമ്മേളനം

rogi

അങ്കമാലി: കൺസ്യൂമർ ഫെഡറേഷൻ ഒഫ് കേരളയുടെ (സി.എഫ്.കെ) പതിനാറാമത് ജില്ലാ സമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. അങ്കമാലി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.ആർ. ബേബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ റീത്താ പോൾ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ സി.കെ. വിജയകുമാർ നായർ മുഖ്യ പ്രഭാഷണം നടത്തി. ടി.വൈ. ഏല്യാസ്, ബൈജു മേനാച്ചേരി, വി.എസ്. സുഭാഷ്, ആരിഫാ മുഹമ്മദ്, ദിലീപ് ചെറുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. ലിനോയ് (പ്രസിഡന്റ്), സഹീറ (ജനറൽ സെക്രട്ടറി), ജിൽജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL