
നെടുമ്പാശേരി: സ്പൈസ് ജെറ്റിന്റെ സർവീസ് പ്രതിസന്ധി തുടരുന്നു. ഫുജൈറ സർവീസുകൾ റദ്ദാക്കി. ദുബായ് സർവീസുകൾ വൈകുകയാണ്. വ്യാഴാഴ്ച രാവിലെ 6.55ന് ഫുജൈറയിൽ നിന്ന് എത്തേണ്ട വിമാനം ഇന്നലെ വൈകിട്ടും എത്തിയിട്ടില്ല. ഇന്നലെ രാവിലെ 6.55ന് കൊച്ചിയിലെത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 9.20ന് ദുബായിൽ നിന്ന് എത്തേണ്ട വിമാനം ഇന്ന് രാവിലെ 6.40ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11.45ന് ഫുജൈറയിലേയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കി. ഇന്നലത്തെ ഫുജൈറ വിമാനവും റദ്ദാക്കി. വ്യാഴാഴ്ച രാത്രി 12.25ന് ഇവിടെ നിന്ന് പുറപ്പെടേണ്ട ദുബായ് വിമാനം ഇന്നലെ 6.28നാണ് പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |