SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.21 PM IST

കാടുമൂടി മൂവാറ്റുപുഴ മോഡൽ സ്കൂൾ ഗ്രൗണ്ട്

ground
മൂവാറ്റുപുഴ ഗവ.മോഡൽ സ്കൂൾ ഗ്രൗണ്ട് കാട് കയറിയനിലയിൽ

മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ പൊതു വിദ്യാഭ്യാസ സ്ഥാപനമായ മൂവാറ്റുപുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കളിസ്ഥലം കാടുമൂടി നശിക്കുന്നു. സ്‌കൂൾ തുറന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഗ്രൗണ്ട് വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്. വലിയ വിസ്തൃതിയുള്ള സ്‌കൂൾ ഗ്രൗണ്ടിൽ ഇപ്പോൾ ആൾപ്പൊക്കത്തിലാണ് കാടും പടർപ്പുകളും വളർന്നുനിൽക്കുന്നത്. പാമ്പുകൾ ഉൾപ്പെടെയുള്ള വിഷ ജീവികളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. ക്ലാസ് മുറികളിലേക്ക് വരെ ഇഴജന്തുക്കൾ എത്താനുള്ള സാദ്ധ്യതയേറെയാണ്. ഗ്രൗണ്ട് ഉപയോഗശൂന്യമായതോടെ കുട്ടികളുടെ കായിക പരിശീലനവും വൈകുന്നേരങ്ങളിലെ കളികളും പൂർണമായി നിലച്ചു. കാടുപിടിച്ച പ്രദേശങ്ങളിൽ കൊതുക് വളരുന്നത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരാനും കാരണമാകുന്നു.

സബ് ജില്ലാ, റവന്യു ജില്ലാ കായികമത്സരങ്ങൾ ഉൾപ്പടെ നടത്തുന്നതിന് തെരഞ്ഞെടുക്കുന്ന ഗ്രൗണ്ട് കൂടിയാണിത്. പ്രദേശവാസികളായ കായികതാരങ്ങൾ പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നുമുണ്ട്. കായിക മേളകളും മറ്റ് മത്സരങ്ങളും അടുത്തെത്തിനിൽക്കെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് സ്ഥലമില്ലാത്ത അവസ്ഥയാണ്.

നഗരസഭയും സ്‌കൂൾ അധികൃതരും പി.ടി.എയും അടിയന്തരമായി ഇടപെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായത്തോടെ ഗ്രൗണ്ട് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. 1914ൽ സ്ഥാപിതമായ ഗവ. മോഡൽ സ്‌കൂളിൽ 8 മുതൽ 12വരെയുള്ള ക്ലാസുകളിൽ മലയാളം , ഇംഗ്ലീഷ്, മീഡിയങ്ങളിലായി നിരവധി വിദ്യാർത്ഥികളാണ് പഠിക്കുന്നത്. വിദ്യാർത്ഥികൾക്കുപുറമെ നാട്ടിലെ കായിക പ്രേമികളായ യുവാക്കളും ഈ ഗ്രൗണ്ടിനെയാണ് ആശ്രയിക്കുന്നത്.

പി.പി. എസ്‌തോസ് സ്മാരക മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം നവീകരണം നടക്കുന്നതിനാൽ വർഷങ്ങളായി കായിക പരിശീലനമോ മത്സരമോ നടത്താൻ കഴിയിത്ത സ്ഥിതിയാണ്. നിർമ്മാണം നടക്കുന്നതിനാൽ കായികതാരങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ മോഡൽ സ്‌കൂൾ ഗ്രൗണ്ടാണ് ഇത്തരം ആവശ്യങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. സ്‌കൂൾഗ്രൗണ്ട് നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നതല്ലാതെ തുടർനടപടികളൊന്നുമുണ്ടായിട്ടില്ല.

മോഡൽ സ്‌കൂൾ ഗ്രൗണ്ടിനോടുള്ള അവഗണന അവസാനിപ്പിച്ച് കായിക പ്രേമികൾക്ക് ഉപയോഗപ്രദമാകുന്ന രൂപത്തിൽ നവീകരിക്കണം

എം.ജെ. ഷാജി

പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL