SignIn
Kerala Kaumudi Online
Monday, 07 September 2026 12.47 AM IST

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

f

ഇരുമ്പനം: നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ഇരുമ്പനം എസ്.എൻ.ഡി.പി സ്കൂളിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ജ്യോതിസ് ഐ കെയർ സൊസൈറ്റി, മകളിയം റസിഡൻസ് അസോസിയേഷൻ, ഐശ്വര്യനഗർ റസിഡൻസ് അസോസിയേഷൻ, ഇരുമ്പനം സൗത്ത് എസ്.എൻ.ഡി.പി യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. എസ്.എൻ.ഡി.പി സെക്രട്ടറി എം.എൻ.മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കൺസ്യൂമർ കമ്മിഷൻ അംഗം വൈക്കം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. പ്രസാദ് കോരാപുരത്ത്, രാംകുമാർ, അമൃത ആശുപത്രി ഡോ. ദേവിക, കെ. സതീശ് ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL