
പറവൂർ: എടയാർ -ഏലൂർ വ്യവസായ ശാലകളിൽ നിന്ന് രാസമാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുക്കി ജനങ്ങളുടെ കുടിവെള്ളം മലിനപ്പെടുത്തുന്നത് തടയാൻ കർശന നടപടി വേണമെന്ന് പറവൂർ താലൂക്ക് വികസന സമിതിയോഗം. മുപ്പത്തടം ജലശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന പാതാളം റഗുലേറ്റർ കംബ്രിഡ്ജിനകത്ത് അടിഞ്ഞുകൂടിയിരിക്കുന്ന രാസമാലിന്യം കുടിവെള്ളത്തിലൂടെ കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്നത് ജീവന് ഭീഷണിയാണ്. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തി നിയമലംഘനം നടത്തുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |