SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.52 AM IST

മരം കടപുഴകി, കടകൾ തകർന്നു

1

തോപ്പുംപടി: ഫിഷറീസ് ഹാർബർ വളപ്പിലെ കൂറ്റൻ മരം കടപുഴകി വീണു. ഹാർബറിന്റെ മുൻ വശത്തെ മതിലിനോട് ചേർന്നുള്ള കൂറ്റൻ മരമാണ് വീണത്. മരം വീണ് അഞ്ച് കടകൾ ഭാഗികമായി തകർന്നു. മതിലിനോട് ചേർത്ത് വെച്ചിരുന്ന രണ്ട് സൈക്കിളും തകർന്നു. കടയിലെ ഒരു ജീവനക്കാരന് ചെറുതായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പി.കെ നൈനാൻ കുട്ടിയുടെ ചായക്കടയും കെ.കെ യൂസഫ്, സി.എസ് നിസാർ, ടി.എച്ച് അബ്ബാസ്, ടി.എസ് പ്രദീപ് എന്നിവരുടെ കൂൾ ഡ്രിംഗ്സ് കടകളുമാണ് തകർന്നത്. ഹാർബർ നവീകരണത്തിന്റെ ഭാഗമായി ഇവിടത്തെ പഴയ കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. ഇതിന്റെ അടിത്തറ നീക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് മരം വീണത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL