
തൃപ്പൂണിത്തുറ: ആർ.എൽ.വി. ഗവ. കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിന്റെ ഓപ്പൺ സ്റ്റേജ് നിർമ്മാണത്തിന് തുടക്കമായി. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ. വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സ്റ്റേജ് നിർമ്മിക്കുന്നത്. ഓപ്പൺ സ്റ്റേജിന്റെ തറക്കല്ലിടൽ തൃപ്പൂണിത്തുറ എം.എൽ.എ. ദീപക് ജോയ് നിർവഹിച്ചു. അഡ്വ. പി.എൽ. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ആർ. രാജലക്ഷ്മി, രാധിക വർമ്മ, ഇ.എസ്. രാകേഷ് പൈ, സമ്പത്ത് കുമാർ പി.എൻ, നിസാമുദ്ദീൻ പി.ഒ, പ്രകാശ് അയ്യർ, സുമയ്യ ഖാലിദ്, രാമചന്ദ്രൻ, ഹരികൃഷ്ണൻ, ഷിജു ജോർജ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് അനുയോജ്യമായ വേദി ഒരുക്കണമെന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |