
കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. വാട്ടർ അതോറിട്ടി എക്സി. എൻജിനീയർ, അസി. എക്സി. എൻജിനീയർ എന്നിവർ സ്ഥലപരിശോധന നടത്തി കുടിവെള്ള ക്ഷാമത്തിന്റെ കാരണം കണ്ടെത്തണം. പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് അംഗങ്ങൾക്കും നോട്ടീസ് നൽകണം. തകരാറുകൾ പരിഹരിച്ച് 5 ആഴ്ചയ്ക്കകം എക്സി. എൻജിനീയറും പഞ്ചായത്ത് സെക്രട്ടറിയും കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കണം. അസി. എക്സി. എൻജിനീയറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഒക്ടോബർ 23 ന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |