
കൊച്ചി: നവജാതശിശുക്കളിലെയും കുട്ടികളിലെയും ഹൃദ്രോഗാവസ്ഥകൾ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ മരണനിരക്കും അനുബന്ധ വൈകല്യങ്ങളും തടയാനാകുമെന്ന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. നന്ദകുമാർ പറഞ്ഞു. ആസ്റ്റർ കിഡ്‌സ് പത്താമത് മൺസൂൺ സി.എം.ഇ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ കൺസൾട്ടന്റ് ഡോ. ജീസൺ സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, ഐ.എ.പി കൊച്ചി പ്രസിഡന്റ് ഡോ. വിജയൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഡോ. അന്നു ജോസ്, ഡോ. വി.വി. ബിജേഷ്, ഐ.എ.പി സംസ്ഥാന സെക്രട്ടറി ഡോ. ഗോപിമോഹൻ, കൊച്ചി ഐ.എ.പി സെക്രട്ടറി ഡോ. സത്യനാഥ് നായർ, ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. എം. നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |