SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.55 AM IST

കുസാറ്റ് ഗവേഷകന് വേൾഡ് റെക്കാഡ്

k

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പ് ഗവേഷകൻ സനീഷ് ബാബു 'മോസ്റ്റ് മൾട്ടി കോയിൻ റോൾസ് ഇൻ വൺ മിനിറ്റ് " എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കാഡ് കരസ്ഥമാക്കി. പത്തു വർഷത്തിലേറെ പഴക്കമുള്ള കാനഡക്കാരനായ മൈക്കിൾ ഫ്രാൻസിസ് സ്ഥാപിച്ച 35 എണ്ണം എന്ന റെക്കാഡാണ് 38 ആക്കി തിരുത്തിയത്. വയനാട് കാവുംമന്ദം സ്വദേശികളായ മടയംകുന്നേൽ ബാബുവിന്റെയും ഷൈനിയുടെയും മകനായ സനീഷ് ബാബു കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിലെ ഡോ. അപർണ ലക്ഷ്മണന്റെ കീഴിൽ ഗ്രാഫ് തിയറിയിൽ ഗവേഷണം നടത്തി വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL