
കൊച്ചി: സി.ബി.എസ്.ഇ. ക്ലസ്റ്റർ പതിനൊന്നിന്റെ കായികമേള ഈ മാസം 10, 11 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെ 2,200 വിദ്യാർത്ഥികൾ മത്സരിക്കും. രാവിലെ 11ന് കായിക, യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. വിനോദ് എം.എം.എൽ മുഖ്യാതിഥിയാകും. കളക്ടർ പ്രിയങ്ക ജി ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. മീറ്റിന്റെ ജനറൽ കൺവീനറും പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇന്ദിര രാജൻ അദ്ധ്യക്ഷ വഹിക്കും. പെരുമ്പാവൂർ പ്രഗതി അക്കാഡമിയാണ് സി.ബി.എസ്.ഇ. ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |