SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

സ്വർണം തിരികെ നൽകി മാതൃകയായി

photo
ലയ

വൈപ്പിൻ: വഴിയിൽ കളഞ്ഞു കിട്ടിയ 5പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി വനിതാ ട്രാഫിക് വാർഡൻ. എടവനക്കാട് വാച്ചാക്കൽ സ്വദേശി ലയയാണ് തനിക്ക് കിട്ടിയ 6 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരികെ നൽകി മാതൃകയായത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി പരിസരത്ത് അങ്കമാലി കറകുറ്റി സ്വദേശി ഫിലോമിനയുടെ മാലയാണ് വഴിയിൽ നഷ്ടപ്പെട്ടത്. പരാതി നൽകാൻ ഇവർ പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് മാല കളഞ്ഞുകിട്ടിയ ഉടൻ മാല ട്രാഫിക് വാർഡൻ ലയ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വിവരമറിയുന്നത്. സ്റ്റേഷനിൽ വച്ച് ലയ തന്നെ ഉടമയ്ക്ക് മാല തിരികെ നൽകി. മറ്റ് ഉദ്യോഗസ്ഥർ സാക്ഷ്യം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL