SignIn
Kerala Kaumudi Online
Saturday, 12 September 2026 10.00 AM IST

മെഡ്‌ടെക്സിനെ കൊച്ചി കമ്പനി ഏറ്റെടുത്തു

cyri

കൊച്ചി: ബ്ലൂ സ്റ്റാർ എൻജിനിയറിംഗ് ആൻഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കൽ മെഡ്‌ടെക് സൊലൂഷൻസ് ബിസിനസ് കൊച്ചിയിലെ സൈറിക്‌സ് ഹെൽത്ത്‌കെയർ ഏറ്റെടുത്തു. മെഡിക്കൽ ഇമേജിംഗ് ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, മെയിന്റനൻസ്, റിപ്പയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൈറിക്‌സ്. 2004ൽ രണ്ടു പങ്കാളികളും രണ്ട് ജീവനക്കാരുമായി ആരംഭിച്ച കമ്പനിയിൽ 1200 ബയോമെഡിക്കൽ എൻജിനിയർമാരും സാങ്കേതികവിദഗ്ദ്ധരും ജോലി ചെയ്യുന്നുണ്ടെന്ന് സഹസ്ഥാപകരും എക്‌സിക്യുട്ടീവ് ഡയറക്ടർമാരുമായ എസ്. അജിത് കുമാർ, ജോയ് കെ. ജോൺ എന്നിവർ അറിയിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും സേവനം നൽകുന്ന സൈറിക്‌സ് ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SIREX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL