
കൊച്ചി: ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളിലെ അറിവുകളും കണ്ടെത്തലുകളും മലയാള ഭാഷയിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ മലയാള ശാസ്ത്രസമ്മേളനം 25, 26 തീയതികളിൽ കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിൽ സംഘടിപ്പിക്കും. സിഫ്‌റ്റ്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരളം എന്നിവ ചേർന്നാണ് ഭാരതീയ ഭാഷാസമിതിയുടെ പിന്തുണയോടെ സമ്മേളനം സംഘടിപ്പിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും ജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ മലയാളത്തിൽ അവതരിപ്പിക്കുകയും ആശയവിനിമയം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ പറഞ്ഞു. അബ്ഗ രവീന്ദ്രനാഥ ബാബു, പി.എ. വിവേകാനന്ദ പൈ, ഡോ. നികിത ഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |